03:08pm 19 November 2026
NEWS
ഓപ്പറേഷൻ രക്ഷിത 81 പേർ റിമാൻ്റിൽ
18/11/2026  05:59 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഓപ്പറേഷൻ രക്ഷിത 81 പേർ റിമാൻ്റിൽ
കേരള റെയിൽവേ പോലീസ് നടപ്പാക്കുന്ന ഓപ്പറേഷൻ രക്ഷിതയുടെ ഭാഗമായി കഴിഞ്ഞ മൂന്ന് മാസങ്ങളിൽ സംസ്ഥാനത്തെ 13 റെയിൽവേ പോലീസ് സ്റ്റേഷനുകളിൽ നടത്തിയ പരിശോധനയിൽ 81 പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻ്റിലാക്കി. സ്ത്രീകളെ അപമാനിക്കൽ, ലൈംഗികാതിക്രമം, സ്ത്രീകളുടെ സ്വകാര്യത. ലംഘിക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങളിലാണ് പ്രതികൾക്കെതിരെ നടപടിയെടുത്തത്. 
 
ട്രെയിനിൽ യാത്രചെയ്യുന്ന സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും  കേരള റെയിൽവേ പോലീസ് ആവിഷ്കരിച്ച നടപ്പാക്കുന്ന പദ്ധതിയാണ് ഓപ്പറേഷൻ രക്ഷിത. പരിശോധനകളും നിയമനടപടികളും തുടരുമെന്ന് റെയിൽവേ പോലീസ് സൂപ്രണ്ട് ബി. കൃഷ്ണകുമാർ അറിയിച്ചു.
 
ട്രെയിൻ യാത്രക്കിടയിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കുന്നതിനായി പ്രത്യേക നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകളോ അതിക്രമങ്ങളോ നേരിടുകയാണെങ്കിൽ ഉടൻ തന്നെ റെയിൽവേ പോലീസിൻറെ സഹായം തേടണമെന്നും ഇതിനായി കേരള പോലീസിൻറെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽആപ്പിലെ (POL APP) റെയിൽ മൈത്രി സേവനങ്ങൾ പ്രയോജനപ്പെടുത്തുകയോ, 112 (ERSS) എന്ന നമ്പറിലേക്കോ, റെയിൽ അലേർട്ട് (RAIL ALERT) 9846200100, 9846200150, 9846200180 എന്ന നമ്പറുകളിലേക്കോ വിളിക്കാവുന്നതാണ്.
 
ഇതു കൂടാതെ ഇന്ത്യൻ റെയിൽവേയുടെ റെയിൽ മദദ് (RAIL MADAD) 139 എന്ന നമ്പറിലൂടെയും റെയിൽ മദദ് ആപ്പ് വഴിയും യാത്രക്കാർക്ക് സുരക്ഷാ പ്രശ്നങ്ങൾ അറിയിക്കാവുന്നതാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img